BIZ

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നഷ്ടം

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 114 പോയന്റ് താഴ്ന്ന് 40,030ലും നിഫ്റ്റി 24 പോയന്റ് നഷ്ടത്തില്‍ 11,743ലുമാണ് വ്യാപാരം തുടങ്ങി.ബിഎസ്ഇയിലെ 556 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1118 ഓഹരികള്‍ നഷ്ടത്തിലുമാണ്. 60 ഓഹരികള്‍ക്ക് മാറ്റമില്ല.

ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഡിവീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.ഇന്‍ഡസിന്റ് ബാങ്ക്, അദാനി പോര്‍ട്സ്, ഐഒസി, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഗെയില്‍, എസ്ബിഐ, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, അമരരാജ ബാറ്ററീസ് തുടങ്ങി 37 കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close