INDIA

രണ്ടാം മൊബൈല്‍ വിപ്ലവവുമായി റിലയന്‍സ്

ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 മില്യണ്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് . ഗൂഗിളിന്റെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഫോണിന്റെ ഒരു പതിപ്പ് നിര്‍മ്മിക്കാന്‍ 4,000 രൂപ (54 ഡോളര്‍) ചിലവാകും. റിലയന്‍സ് ജിയോയില്‍ നിന്നുള്ള കുറഞ്ഞ നിരക്കില്‍ വയര്‍ലെസ് പ്ലാനുകള്‍ ഉപയോഗിച്ച് വിലകുറഞ്ഞ ഫോണുകള്‍ വിപണനം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. വയര്‍ലെസ് സേവനങ്ങളില്‍ ചെയ്തതുപോലെ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുകയാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. ”ഞങ്ങള്‍ തീര്‍ച്ചയായും ഞങ്ങളുടെ ആഭ്യന്തര കമ്പനികള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ”ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ സെല്ലുലാര്‍ & ഇലക്ട്രോണിക് അസോസിയേഷന്‍ ചെയര്‍മാന്‍ പങ്കജ് മോഹിന്ദ്രൂ പറഞ്ഞത്. ”ഇന്ത്യ ബിസിനസ്സ് ചെയ്യുന്നതിനുള്ള മികച്ച സ്ഥലമാണെന്നും ഉല്‍പ്പാദനം നടത്താനുള്ള മികച്ച സ്ഥലമാണെന്നും ലോകം തിരിച്ചറിഞ്ഞു.” എന്നും കൂട്ടിച്ചേര്‍ത്തു.
റിലയന്‍സിന്റെ പുതിയ ഈ നടപടി രാജ്യത്ത് ഒരു പുതിയ മൊബൈല്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close