TECH

രണ്ടാം വരവിന് ഒരുങ്ങി ടിക് ടോക്ക്

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ വ്യക്തികളുടെ വിവരങ്ങള്‍ ചോരുന്നുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് നിരോധിച്ച ടിക് ടോക്ക് രണ്ടാം വരവിന് ഒരുങ്ങുന്നു.കഴിഞ്ഞ ദിവസം പബ്ജി ഇന്ത്യയില്‍ തിരിച്ചു വരവ് പ്രഖ്യാപിച്ചിരുന്നു. പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച് ടിക് ടോക്കും ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഡാറ്റാ സ്വകാര്യതയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ആവശ്യകതകളും പാലിക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഇത് നല്ലൊരു ഫലമുണ്ടാക്കും’ എന്നും ടിക് ടോക് ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

‘ഞങ്ങളുടെ വിശദീകരണങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന് കൂടുതല്‍ വ്യക്തത ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. ഞങ്ങളുടെ ജീവനക്കാര്‍ക്കൊപ്പം, ഞങ്ങളുടെ പ്ലാറ്റ്ഫോമിന്റെ അംഗീകാരം മാത്രമല്ല, ഉപജീവനത്തിന്റെ പുതിയ വഴികളും കണ്ടെത്തിയ ഞങ്ങളുടെ ഉപയോക്താക്കളോടും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’, ഗാന്ധി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിക് ടോക് തിരികെയെത്തുന്നു എന്ന് വ്യക്തമായി പറയുന്നില്ല എങ്കിലും തിരിച്ചു വരവിന്റെ പാതയിലാണ് ഏറെ പ്രചാരമുള്ള ഹ്രസ്വ വീഡിയോ വിഡിയോ ആപ്പ് എന്ന് വ്യക്തം.യുസി ബ്രൌസര്‍, വീചാറ്റ് ഉള്‍പ്പെടെ 58-ഓളം അപ്ലിക്കേഷനുകള്‍ ആണ് ജൂണില്‍ സര്‍ക്കാര്‍ നിരോധിച്ചത്. പിന്നീട് രണ്ടാം ഘട്ടത്തില്‍ പബ്ജി അടക്കം ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകള്‍ക്ക് കൂടെ കത്രികപ്പൂട്ട് വീണു. ഈ ആപ്ലിക്കേഷനുകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ, പൊതു ക്രമം എന്നിവയ്ക്ക് ഭീഷണിയായേക്കാം എന്നാണ് നിരോധിക്കാന്‍ കാരണമായത്.

ടിക് ടോക് ഉടമകാളായ ബൈറ്റ്ഡന്‍സിന് ഇന്ത്യയില്‍ ഏകദേശം 2000 ജീവനക്കാരുണ്ട്. അനിശ്ചിതത്വത്തിലായി ഇവരുടെ ജോലിയും ആപ്പിന്റെ തിരിച്ചുവരവോടെ സുരക്ഷിതമാവും. ആരെയും തങ്ങള്‍ പിരിച്ചു വിട്ടിട്ടില്ല എന്നും ജീവനക്കാര്‍ക്ക് ശമ്പള ബോണസും നല്‍കി എന്നും കമ്പനി അവകാശപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close