മോസ്‌കോ: കൊവിഡ്-19 വാക്സിന്‍ പരീക്ഷണങ്ങളുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നീങ്ങുന്നതിനിടെ കൊവിഡിനെതിരായ രണ്ടാം വാക്സിന് റഷ്യ അനുമതി നല്‍കി. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് അനുമതി നല്‍കിയത്.
വാക്സിന്‍ ഉത്പാദനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായി പുടിന്‍ വ്യക്തമാക്കി. രണ്ട് കൊവിഡ് വാക്സിനുകളുടെയും നിര്‍മ്മാണം വേഗത്തിലാക്കണം. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വാക്സിന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വാക്സിന്‍ മനുഷ്യരില്‍ റഷ്യ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയായത്. കഴിഞ്ഞ ഓഗസ്റ്റില്‍ റഷ്യ ആദ്യ വാക്സിന് അനുമതി നല്‍കിയിരുന്നു.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സിന് പിന്നാലെയാണ് രണ്ടാമത്തെ കൊവിഡ് വാക്സിന് റഷ്യ അംഗീകാരം നല്‍കിയത്. പരീക്ഷണഘട്ടങ്ങള്‍ പൂര്‍ണമായി കഴിയാതെ രോഗികളില്‍ കുത്തിവെച്ച സ്പുട്നിക് വാക്സിന്‍ വിവാദങ്ങളില്‍ തുടരുന്നതിനിടെയാണ് റഷ്യ രണ്ടാമത്തെ വാക്സിന്‍ പുറത്തിറക്കുന്നത്. രണ്ടാമത്തെ വാക്സിന്‍ സുരക്ഷിതമാണെന്ന് വെക്ടര്‍ സര്‍വകലാശാല മുന്‍പ് വ്യക്തമാക്കിയിരുന്നു. എലികള്‍, എലികള്‍, മുയലുകള്‍, ഗിനിയ പന്നികള്‍ എന്നിവയില്‍ ഉള്‍പ്പെടെ 1,500 ഓളം മൃഗങ്ങളിലാണ് പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. വിശദമായ പഠനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. പല ഘട്ടങ്ങളിലായി പൂര്‍ത്തിയായ വാക്സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് തെളിഞ്ഞുവെന്നും ഗവേഷകര്‍ പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച വൈറസ് റിസര്‍ച്ച് സെന്ററുകളില്‍ ഒന്നാണ് വെക്ടര്‍. സൈബീരിയ്ക്ക് അടുത്തുള്ള നോവോസിബിര്‍സ്‌കിലെ കോല്‍ട്സോവോയിലാണ് ഇത് സ്ഥിതി ചെയുന്നത്. 1974ല്‍ പ്രവര്‍ത്തനമാരംഭിച്ച വെക്ടര്‍ ഒരു കാലത്ത് സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു.
രണ്ടാമത്തെ കൊവിഡ് വാക്സിന് അനുമതി നല്‍കി റഷ്യ

Leave a comment
Leave a comment