KERALANEWSTrending

രണ്ടാമൂഴം തിരക്കഥ എംടിക്ക് തന്നെ

തിരുവനന്തപുരം: രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതു സംബന്ധിച്ച് രചയിതാവ് എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇരൂകൂട്ടരും എത്തിച്ചേര്‍ന്ന ഒത്തുതീര്‍പ്പു ധാരണ സുപ്രീം കോടതി അംഗീകരിച്ചു. കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിലാണ്, തിരക്കഥ തിരിച്ച് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്. ഈ കേസ് പിന്നീട് ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും എത്തുകയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു പ്രൊജക്ട്. കഴിഞ്ഞ ദിവസമാണ് കേസ് കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പിലെത്താന്‍ ഇരുപക്ഷവും ധാരണയായത്. ഈ ധാരണ സുപ്രീം കോടതിക്കു മുന്നില്‍ വയ്ക്കുകയായിരുന്നു.ധരാണ അനുസരിച്ച് രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്കു തിരിച്ചു നല്‍കും. എംടിക്കായിരിക്കും തിരക്കഥയില്‍ പൂര്‍ണ അവകാശം. അഡ്വാന്‍സ് ആയി ശ്രീകുമാര്‍ മേനോനില്‍ നിന്ന് എംടി കൈപ്പറ്റിയ ഒന്നേകാല്‍ കോടി തിരിച്ചുനല്‍കും.രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന്‍ സിനിമ ചെയ്യില്ല. മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാമെങ്കിലും ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുതെന്നും ഒത്തുതീര്‍പ്പു ധാരണയില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close