കോട്ടയം: കേരളാ കോണ്‍ഗ്രസ് കോസ് കെ മാണി വിഭാഗത്തിന്റെ ചിറകിലേറി പാലായില്‍ ഭരണം പിടിച്ച് ഇടതുമുന്നണി. പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് ഇടതു മുന്നണിക്ക് ഇവിടെ അധികാരം ലഭിക്കുന്നത്. ഇടതുമുന്നണിക്ക് 14 സീറ്റും യുഡിഎഫിന് 8 സീറ്റും ലഭിച്ചു.
കുര്യാക്കോസ് പടവന്‍ അടക്കുമുള്ള ജോസഫ് വിഭാഗം നേതാക്കള്‍ പരാജയപ്പെട്ടു. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും പാലാ നഗരസഭയില്‍ അഞ്ചിടത്താണ് നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ നാലിടത്തും ജോസ് വിഭാഗം വിജയിച്ചു. ജോസഫിന്റെ നേട്ടം ഒരു സീറ്റില്‍ ഒതുങ്ങി.