
കോട്ടയം: ഇനി ഇടതു പാളയത്തിലേക്ക് എന്ന സൂചന നല്കി പാര്‍ട്ടി ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. രണ്ടില ചിഹ്നമുണ്ടായിരുന്ന ബോര്‍ഡ് മാറ്റി കെ എം മാണിയുടെ മാത്രം ചിത്രമുള്ള പുതിയ ബോര്‍ഡ് സ്ഥാപിച്ചു. ചുവപ്പ് പെയിന്റാണ് ബോര്‍ഡിന് നല്‍കിയിരിക്കുന്നത്. ജോസ് പക്ഷത്തിന്റെ നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ആസ്ഥാനത്ത് ബോര്‍ഡ് മാറ്റിയിരിക്കുന്നത്.ഇടതു സഹകരണവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
കോട്ടയത്ത് അഞ്ച് സീറ്റുകളുടെ കാര്യത്തില്‍ ഇടതുപക്ഷവുമായി പാര്‍ട്ടി ധാരണയിലെത്തി എന്നാണ് വിവരം.തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരണം സംബന്ധിച്ച് കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയായതായും വാര്‍ത്തകളുണ്ട്. ജോസ് കെ മാണിയെ സഹകരിപ്പിക്കുന്നതിലുള്ള എതിര്‍പ്പ് സിപിഐയില്‍ മയപ്പെട്ടതായും സൂചനയുണ്ട്. അതേസമയം പാല വിട്ടുകൊടുക്കേണ്ടി വന്നേക്കാമെന്ന ആശങ്കയുള്ളതിനാല്‍ എന്‍സിപി ജോസിന്റെ വരവിനെ എതിര്‍ക്കുകയാണ്. പാല ചങ്കാണെന്നും വിട്ടുകൊടുക്കില്ലെന്നും മാണി സി കാപ്പന് എംഎല്‍എ.