INDIANEWS

രണ്ടുമണിക്കൂര്‍ റിപബ്ലിക് ടിവി കണ്ടാല്‍ 400 രൂപ, റേറ്റിങ്ങില്‍ റിപബ്ലിക് ടി.വി കൃത്രിമം നടത്തിയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


മുംബൈ: ടി.ആര്‍.പി റേറ്റിങ്ങില്‍ റിപബ്ലിക് ടി.വി കൃത്രിമം നടത്തിയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിലെ സാക്ഷിമൊഴി ഇന്ത്യ ടുഡേ പുറത്തുവിട്ടു.2019 ജനുവരിയില്‍ ടി.ആര്‍.പി റേറ്റിങ് കണക്കാക്കാനുള്ള ബാരോമീറ്റര്‍ സ്ഥാപിക്കാനെത്തിയയാള്‍ റിപബ്ലിക് ടി.വി കാണുകയാണെങ്കില്‍ പണം നല്‍കാമെന്ന് അറിയിച്ചുവെന്നാണ് സാക്ഷിമൊഴി. ദിനേശ് വിശ്വകര്‍മയെന്നയാളും വിശാല്‍ ഭണ്ഡാരിയുമാണ് വീട്ടിലെത്തിയത്. റിപബ്ലിക് ടി.വി പ്രതിദിനം രണ്ട് മണിക്കൂര്‍ കാണുകയാണെങ്കില്‍ 400 രൂപ നല്‍കാമെന്ന് അറിയിച്ചു. പക്ഷേ തനിക്ക് റിപബ്ലിക് ടി.വി കാണാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ഇതില്‍ വിശാല്‍ ഭണ്ഡാരിക്ക് ടി.ആര്‍.പി റേറ്റിങ് തട്ടിപ്പില്‍ നേരിട്ട് പങ്കുള്ളതായാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. പലര്‍ക്കും പണം നല്‍കിയതിന്റെ രേഖകള്‍ ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് റിപബ്ലിക് ടി.വി ഉള്‍പ്പടെ മൂന്ന് ചാനലുകള്‍ ടി.ആര്‍.പി റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതെന്ന് മുംബൈ പൊലീസ് അറിയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close