
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തട്ടിപ്പ് നടത്തിയ വഴികള്‍ വെളിപ്പെടുത്തി സന്ദീപ് നായര്‍. സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞത് റമീസാണ്. കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സരിതിനെ നേരത്തേ അറിയാം. സരിത്തിനെ കുറിച്ച് റമീസിനോട് പറഞ്ഞിരുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയാല്‍ പിടിക്കപ്പെടില്ല എന്ന് പറഞ്ഞത് സ്വപ്നയാണെന്നും സന്ദീപ് പറയുന്നു. കിലോയ്ക്ക് 45,000 ആണ് ആദ്യം റമീസ് പറഞ്ഞത്. സ്വപ്ന ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറാണ്. ആദ്യ ഗൂഢാലോചന നടന്നത് 2019 മെയ് മാസത്തില്‍ സരിതിന്റെ കാറിനുള്ളില്‍ വച്ചാണ്. തിരുവനന്തപുരം താല്‍വാക്കേഴ്സ് ജിമ്മിന്റെ പാര്‍ക്കില്‍ വച്ചായിരുന്നു ഗൂഢാലോചന. രണ്ടു തവണ സ്വര്‍ണക്കടത്തിന് ട്രയല്‍ നടത്തി. സ്വര്‍ണം അയക്കാന്‍ നിര്‍ബന്ധിച്ചത് സ്വപ്നയാണെന്നും കുറഞ്ഞത് 10 കിലോ അയക്കാന്‍ പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു.
കോണ്‍സുല്‍ ജനറലിന് ജര്‍മനിയില്‍ ബിസിനസിനും ദുബായില്‍ വീട് നിര്‍മിക്കാനും പണം വേണമെന്ന് പറഞ്ഞു. കോണ്‍സുല്‍ ഡിസംബറില്‍ മടങ്ങുമെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയ്ക്കെതിരായ ക്രിമിനല്‍ കേസ് ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്ന് സന്ദീപ് പറയുന്നു. എയര്‍ ഇന്ത്യ സാറ്റ്സിനെതിരായ ക്രിമിനല്‍ കേസിനെക്കുറിച്ച് അറിയാമായിരുന്നു. സ്വപ്നയുടെ സ്പേസ് പാര്‍ക്കിലെ നിയമനം ഇതിന് ശേഷമാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. ലൈഫ് മിഷനില്‍ 5% കമ്മീഷന് വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്ന് സന്ദീപ് വെളിപ്പെടുത്തി. സന്തോഷ് ഈപ്പനൊപ്പം കോണ്‍സുല്‍ ജനറലിനെ കണ്ടിരുന്നുവെന്നും 45 ലക്ഷം രൂപ മൂന്നു തവണയായി തനിക്ക് നല്‍കിയെന്നും സന്ദീപ് പറഞ്ഞു.