Breaking NewsElection 2021

രണ്ട് മണ്ഡലങ്ങളിൽ ബിജെപി മുന്നിൽ; ആവേശത്തോടെ അണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. നേമത്ത് കുമ്മനം രാജശേഖരനും ചാത്തന്നൂരിൽ ബി ബി ​ഗോപകുമാറുമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സിറ്റിം​ഗ് സീറ്റാണ് നേമം. കഴിഞ്ഞ തെര‍ഞ്ഞെടുപ്പിൽ ഒ രാജ​ഗോപാൽ ഇവിടെ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു.

ചാത്തന്നൂരിൽ ബിജെപി സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു. കൊല്ലം ജില്ലയിൽ ബിജെപി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ചാത്തന്നൂർ. ജില്ലാ പ്രസിഡന്റ് ബി ബി ​ഗോപകുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി, കഴിഞ്ഞ തവണ ഇവിടെ ഇദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close