KERALANEWS

രണ്ട് യുവാക്കളും അറസ്റ്റില്‍, നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ്

കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച കേസില്‍ രണ്ട് യുവാക്കളും അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശികളായ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളോട് നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ്.കോവിഡ് പരിശോധനയക്ക് ശേഷം ഇരുവരുടെയും കോടതിയില്‍ ഹാജറാക്കും

അതേസമയം, നടി പ്രതികള്‍ക്ക് മാപ്പ് നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴിയാണ് പ്രതികളായ ഇര്‍ഷാദിനോടും അതിലിനോടും ക്ഷമിച്ചതായി നടി കുറിച്ചത്. പരാതിയില്ലെങ്കിലും കൃത്യമായി ഇടപെട്ട പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറഞ്ഞു.

കൊച്ചിയിലെ മാളില്‍ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവശേഷം മെട്രോയില്‍ കയറിയ പ്രതികള്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മലബാറിലേക്ക് ട്രെയിന്‍ കയറിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പെരിന്തല്‍മണ്ണയില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രശ്നം ചര്‍ച്ചയായതോടെ അഭിഭാഷകരെ സമീപിച്ച് പ്രതികള്‍ ഒളിവില്‍ പോയിരുന്നു. നടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close