
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സിയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 16.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കുമായി ചേര്‍ന്ന് വൈക്കില്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കാന്‍ കരാറിലേര്‍പ്പെട്ടതായും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രോണിക് ടിക്കറ്റ് മിഷനുകള്‍ വാങ്ങുന്നതിനുള്ള ടെന്റര്‍ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഇത് കൂടാതെ യാത്രാക്കാര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനൊപ്പം പേയ്മെന്റുകള്‍ നടത്തുന്നതിനും, വിവിധ മൂല്യത്തിലുള്ള സേവനങ്ങള്‍ ലഭിക്കുന്നതിനുമുള്ള സ്മാര്‍ട്ട് കാര്‍ഡുകളും കെ.എസ്.ആര്.ടി.സി അവതരിപ്പിക്കും. അടുത്ത മാര്‍ച്ച് 31 ന് തന്നെ ജിപിആര്‍എസ്, ആര്‍എഫ്ഐഡി, ബ്ലൂടൂത്ത് തുടങ്ങിയവ ലഭ്യമായ 5500 എണ്ണം ഇടിഎമ്മുകള്‍ കെഎസ്ആര്‍ടിസിയില്‍ ലഭ്യമാക്കും. രണ്ട് വര്‍ഷത്തിനകം പൂര്‍ണമായും കമ്പ്യൂട്ടര്‍ വത്കരണം നടത്തുന്ന കെ.എസ്.ആര്.ടി.സിയില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാനും , യാത്രാക്കാര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സഞ്ചാര അനുഭവം ലഭ്യമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.
ചീഫ് ഓഫിലെ ശമ്പളം സ്പാര്‍ക്കിലേക്ക് മാറ്റിയതായി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. അടുത്ത ജനുവരി 1 മുതല്‍ എല്ലാ ഡിപ്പോകളിലും സ്പാര്‍ക്ക് ഏര്‍പ്പെടുത്താനും, തുടര്‍ന്ന് ഏപ്രില്‍ 1 മുതല്‍ സ്പാര്‍ക്കില്‍ മാത്രം പൂര്‍ണമായി സ്പാര്‍ക്ക് വഴി മാത്രമാകും ശമ്പളം നല്‍കാനും തീരുമാനമായി..
കമ്പ്യൂട്ടര്‍ വത്കണത്തിന്റെ ഭാഗമായി ന്യൂ ജെനറേഷന് ടിക്കറ്റ് മെഷീനുകളില്‍ അടക്കമുള്ള ടെന്ററില്‍ പങ്കെടുക്കുന്ന കമ്പിനികള്‍ ഡാറ്റാ വിശകലനം ചെയ്യുന്നതിനും , ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്ന മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന തരത്തിലുള്ള അനുബന്ധ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന് സിഎംഡി അറിയിച്ചു.
ഇതിനോടൊപ്പം പുറത്തിറക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ റീചാര്‍ജോ ടോപ്പ് അപ്പോ ചെയ്ത് ഇഷ്ടമുള്ള സൗകര്യം തിരഞ്ഞെടുക്കാന്‍ കഴിയുന്നതാണ്. ഓണ്‍ ലൈന്‍, കിയോസ്ക്കുകള്‍, ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. കൂടാതെ എയര്‍ ലൈന്‍ ബുക്കിംഗിന് സമാനമായി ഒറ്റയടിക്ക് ഒന്നിലധികം മേഖലകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുമാണ്. ഈ ഇടിഎമ്മുകള്‍ നിലവിലുള്ള ഓണ്‍-ലൈന്‍ പാസഞ്ചര്‍ റിസര് വേഷന് സിസ്റ്റവുമായി (ഒപിആര്‍എസ്) സംയോജിപ്പിച്ച് തത്സമയ ബുക്കിംഗ് ലഭ്യമാക്കുമെന്നും സിഎംഡി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റായ keralartc.com ലും ഇ-ടെണ്ടര്‍ വെബ് സൈറ്റായ etenders.kerala.gov.in വെബ്സൈറ്റുലും ലഭ്യമാണ.്