INDIANEWSTop News

രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് പാലാ രൂപത മുഖപത്രം, ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാത്തതിനാലാണ് കെ എം മാണിയെ ബാർ കോഴയിൽ കുടുക്കിയത് ! ചെന്നിത്തലയ്ക്കെക്കെതിരായ ബാർ കോഴ അന്വേഷണം കാവ്യനീതിയെന്നും രൂപത മുഖപത്രത്തിലെ ലേഖനം

പ്രത്യേക ലേഖകൻ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി പാലാ രൂപതയുടെ മുഖപത്രം. കെ.എം. മാണിയുടെ ഓർമ്മകൾ ഉയർത്തിയാണ് രൂപത മുഖപത്രം ദീപനാളം വിമർശനം ഉയർത്തുന്നത്. ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനമോഹത്തെ പിൻതുണക്കാതിരുന്നതാണ് കെ.എം. മാണിയെ ബാർ കോഴക്കേസിൽ കുടുക്കാൻ ചെന്നിത്തലയെ പ്രേരിപ്പിച്ചതെന്നും മുഖപത്രം പറയുന്നു. ദീപനാളത്തിൽ ‘കാവ്യനീതി’ എന്ന തലക്കെട്ടിൽ കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനമുള്ളത്.

കേരള കോൺഗ്രസിൻ്റെ ശക്തികേന്ദ്രങ്ങളിലെ നിർണായക വോട്ട് ബാങ്കാണ് സിറോ-മലബാർ സഭയുടെ പാലരൂപത .
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പും ,കർഷക സമരവും മുഖ്യ വിഷയമായി ചർച്ച ചെയ്യുന്ന രൂപത മുഖപത്രം ദീപനാളത്തിൻ്റെ ഡിസംബർ ലക്കത്തിലാണ് കെ.എം.മാണിയെന്ന വികാരം ഉയർത്തി
രമേശ് ചെന്നിത്തലയെ കടന്നാക്രമിക്കുന്നത്.
ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്ന കാവ്യനീതിയാണ് ചെന്നിത്തക്ക് നേരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണമെന്ന് മുഖപത്രം പറയുന്നു. കെ.എം.മാണിയെന്ന സമുന്നത രാഷ്ട്രിയ നേതാവിൻ്റെ രാഷ്ട്രീട്രീയ ജീവിതത്തെയും ,വ്യക്തി ജീവിതത്തെയും തകർത്തെറിഞ്ഞ വ്യാജ്യ കേസിൻ്റെ അപമാനം പേറിയാ ണ് കെ.എം.മാണി മരിച്ചതെന്ന് ഓർക്കണമെന്ന് മുഖപത്രം പറയുന്നു. ആ ആരോപണം ഇപ്പോൾ ബൂമറാങ്ങായി പ്രതിപക്ഷ നേതാവിന് നേരെ വരുന്നതെന്നും ലേഖനത്തിൽ പറയുന്നു. കെ എം മാണി ക്കെതിരായ ത്വരിതാന്വേഷണത്തിന് ഉത്തരവിടുമ്പോൾ രമേശ് ചെന്നിത്തലയുടെ കയ്യിൽ അഴിമതിയുടെ കറ പുരണ്ടിരുന്നുവെന്നും ഇപ്പോൾ ഉയർന്ന ബാർ കോഴ ആരോപണത്തെ ഓർമ്മിപ്പിച്ച് ലേഖനത്തിൽ പറയുന്നുണ്ട്.

ഉമ്മൻ ചാണ്ടിയെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ചിലരെ രമേശ് ചെന്നിത്തല കെ.എം.മാണിയുടെ അടുത്തേക്ക് അയച്ചെന്നും എന്നാൽ ഇക്കാര്യത്തിന് കൂട്ടുനിൽക്കില്ലന്ന് കെ.എം.മാണി നിലപാടെടുത്തുമെന്നും ലേഖനത്തിലുണ്ട്. ഇതിനെ തുടർന്നാണ് കെ.എം.മാണിയെ തകർക്കാൻ രമേശ് ശ്രമം തുടങ്ങിയതെന്നും മുഖപത്രം പറയുന്നു.
രൂപതാ മുഖപത്രമായ ദീപ നാളത്തിൽ കുര്യാസ് കുമ്പളക്കുഴി ഇത്തരം ഒരു ലേഖനം എഴുതിയത് രൂപതയുടെ രാഷ്ട്രിയ നിലപാടിൻ്റെ പ്രഖ്യാപനം തന്നെയാണെന്നാണ് വിലയിരുത്തൽ .
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകുന്ന ദീപനാളം സൊസൈറ്റിയാണ് മുഖപത്രം പ്രസിദ്ധീകരിക്കുന്നത്. രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോസഫ് തടത്തിലാണ് ദീപ നാളത്തിൻ്റെ ചീഫ് എഡിറ്റർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close