KERALANEWSTrending

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് ഇന്ന് തുടക്കും

കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഇന്ന് കുമ്പളയില്‍നിന്ന് ആരംഭിക്കും. വൈകുന്നേരം മൂന്നിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. യാത്ര തുടങ്ങുന്ന കുമ്പളയിലും വിവിധ സ്വീകരണകേന്ദ്രങ്ങളിലും അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണം, അഴിമതി എന്നിവയില്‍നിന്നും രക്ഷിച്ച് സമ്പല്‍സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. മതേതരമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന കേരളീയസമൂഹത്തില്‍നിന്ന് ബി.ജെ.പി.-സി.പി.എം. കൂട്ടുകെട്ടില്‍ പിറക്കുന്ന വര്‍ഗീയ അജന്‍ഡകള്‍ പിഴുതെറിയുകയും ഇത്തരം നീക്കങ്ങളെ ജനങ്ങളുടെ ഇടയില്‍ തുറന്നുകാട്ടുകയുമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.ഡി.എഫ്. നേതാക്കള്‍ അറിയിച്ചു.

യാത്രയുടെ ഉദ്ഘാടനവും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണങ്ങളും കോവിഡ് ചട്ടങ്ങള്‍ പാലിച്ചാകും നടത്തുക. യാത്രയില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍, ഘടകകക്ഷിനേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ.മുനീര്‍, പി.ജെ.ജോസഫ്, മോന്‍സ് ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, സി.ദേവരാജന്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കാസര്‍കോട് മണ്ഡലത്തിലെ ചെര്‍ക്കള, തിങ്കളാഴ്ച രാവിലെ 10-ന് ഉദുമ മണ്ഡലത്തിലെ പെരിയ, 11-ന് കാഞ്ഞങ്ങാട്, ഉച്ചയ്ക്ക് 12-ന് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് യാത്ര കണ്ണൂര്‍ജില്ലയിലേക്ക് പ്രവേശിക്കും. സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22-ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close