
തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തില്‍ മരിച്ച വാ ളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അവരുടെ അമ്മ സ്വന്തം വീട്ടുമുറ്റത്തു നടത്തുന്ന സമരത്തിന് പിന്തുണ അര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തും. നാളെ (26-10-2021 തിങ്കളാഴ്ച ) രാവിലെ 10.30 നാണ് രമേശ് ചെന്നിത്തല സമരപന്തല്‍ സന്ദര്‍ശിക്കുന്നത്. ഇതിനു മുമ്പ് കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ സമര വേദിയിലും പ്രതിപക്ഷ നേതാവ് എത്തിയിരുന്നു.
അതിനു ശേഷം വ്യാജമദ്യം കഴിച്ചു അഞ്ചു ആദിവാസികള്‍ മരിച്ച പാലക്കാട്, കഞ്ചിക്കോട് ചെല്ലന്‍കാവ് ആദിവാസി കോളനിയും പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും.