KERALANEWS

രമേശ് ചെന്നിത്തല പാരിതോഷികം വാങ്ങിയത് പ്രോട്ടോകേള്‍ ലംഘനമെന്ന് കൊടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തല പാരിതോഷികം വാങ്ങിയത് പ്രോട്ടോകേള്‍ ലംഘനമാണെന്നും കെ.ടി.ജലീലിനെതിരെ പറഞ്ഞത് രമേശ് ചെന്നിത്തലക്കും ബാധകമല്ലേയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസില്‍ എല്ലാം അന്വേഷിക്കും. എന്‍ഐഎയുടെ അന്വേഷണത്തെ ചോദ്യം ചെയ്തിട്ടില്ല. വിവാദങ്ങളില്‍ പാര്‍ട്ടിക്കുള്ള അഭിപ്രായം പാര്‍ട്ടിയും സര്‍ക്കാര്‍ അഭിപ്രായം സര്‍ക്കാരും പറയുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്തത് ലോകം മുഴുവന്‍ കണ്ടതാണ്. ആരൊക്കെയാണ് പള്ളി പൊളിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ സിബിഐക്ക് സാധിച്ചില്ല. അങ്ങനെയുള്ള സിബിഐയെയാണ് കേരളത്തില്‍ വാഴ്ത്തിപാടുന്നത്. കഴിവുള്ള ഉദ്യോഗസ്ഥരെ മൂലയ്ക്ക് ഇരുത്തി രാഷ്ട്രീയ ആയുധമാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്ത് നിയമവാഴ്ച ഇല്ലാതാകുകയാണ്. ബാബറി മസ്ജിദ് വിധി അതിന് ഉദാഹരണമാണെന്ന് കോടിയേരി പറഞ്ഞു. ഒരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയാകുകയാണ്. രാജ്യത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതിന് ഉദാഹരണമാണ് ഉത്തര്‍പ്രദേശ് സംഭവം. കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി ചങ്ങാത്തമാണ് നടക്കുന്നത്. ബിജെപിയുടെ ആഗ്രഹം കോണ്‍ഗ്രസ് നടപ്പിലാക്കുന്നു. കോണ്‍ഗ്രസ് ആര്‍എസ്എസിനെ ചെറുക്കുന്നില്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

‘കള്ളക്കടത്തുകാരന്റെ കൂപ്പറില്‍ ഞാന്‍ കയറിയിട്ടില്ല’, കോടിയേരിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close