NEWSSPORTS

രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലണ്ടിന് എതിരായ വൈറ്റ് ബോള്‍ മത്സരങ്ങളിലും കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്

ഓസീസ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഹിറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലണ്ടിന് എതിരായ വൈറ്റ് ബോള്‍ മത്സരങ്ങളിലും കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് താരത്തെ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. താരത്തിന് കൂടുതല്‍ വിശ്രമം വേണമെന്നതിനാലാണിത്.ബാറ്റു ചെയ്യുന്നതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കൈവിരലില്‍ കൊണ്ടാണ് ജഡേജയ്ക്ക് പരിക്കേറ്റത്. തള്ള വിരലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ രവീന്ദ്ര ജഡേജയ്ക്ക് ആറ് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആറാഴ്ചയില്‍ കൂടുതല്‍ വിശ്രമം വേണ്ടി വരും എന്നാണ് സൂചന. ഇതോടെയാണ് ഇംഗ്ലണ്ടിന് എതിരായ വൈറ്റ് ബോള്‍യും ജഡേജയ്ക്ക് നഷ്ടമാവുക..
ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും വൈറ്റ് ബോള്‍ പരമ്പരയിലേക്ക് ജഡേജയെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നതില്‍ സെലക്ടര്‍മാര്‍ തീരുമാനം എടുക്കുക. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാവും പരിക്കില്‍ നിന്ന് മുക്തനായി ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന് ജഡേജ പരിശീലനം നടത്തുക.
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റില്‍ അക്‌സര്‍ പട്ടേലിനെയാണ് രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അശ്വിന്റെ നേതൃത്വത്തിലുള്ള സ്പിന്‍നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറും ഇടംപിടിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close