
സ്റ്റോക്ക്ഹോം (സ്വീഡന്): രസതന്ത്രത്തിനുള്ള 2020ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ടു വനിതകള്‍ പുരസ്കാരം പങ്കിട്ടു. ഇമാനുവെല്‍ ഷാര്‍പെന്റിയെ, ജെന്നിഫര്‍ ഡൗന എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ജീനോം എഡിറ്റിങ്ങിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്കാരം. ജനിതക എഡിറ്റിങ്ങിന് സഹായിക്കുന്ന ശാസ്ത്ര ഉപാധി കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്കാരം നല്‍കുന്നതെന്ന് നൊബേല്‍ സമിതി അറിയിച്ചു. ഈ വര്‍ഷത്തെ മൂന്നാമത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനമാണിത്.
രസതന്ത്ര നൊബേല്‍ സമ്മാനം. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം അവാര്‍ഡുകള്‍ ഇനി ബാക്കി.