Breaking NewsKERALALIME LIGHTNEWSTop News

Media Mangalam Special|രാജമല രക്ഷാപ്രവര്‍ത്തനം: താരമായത് കുഞ്ഞുമായ

മനുഷ്യര്‍ തോറ്റപ്പോള്‍ മണ്ണില്‍പ്പെട്ട ജഡങ്ങള്‍ കണ്ടെത്തിയ മായ എന്ന പൊലീസ് നായയ്ക്ക് ബിഗ് സല്യൂട്ട്‌

മീഡിയ മംഗളം നെറ്റ് വര്‍ക്ക്

മൂന്നാര്‍: രാജമല ദുരന്തത്തിന്റെ മൂന്നാം ദിനമായ ഇന്നും കലിതുള്ളി പെയ്യുന്ന മഴയിൽ മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തൽ ദുഷ്കരമായിരുന്നു .എന്നാൽ ഇന്ന് 17 മൃതദേഹങ്ങൾ കണ്ടെത്താൻ ദുരന്തനിവാരണ സേനയെ സഹായിച്ചത് മായ എന്ന പത്തുമാസം മാത്രമായ കേരളം പോലീസിന്റെ നായയാണ് .

പരിശീലനത്തിനിടെയാണ് തൃശൂരിലെ കേരളം പോലീസ് അക്കാദമിയിൽ നിന്നും രാജമലയിലേക്കു പ്രേത്യേക ദൗത്യവുമായി തിരിച്ചത്. മൂന്നു മാസങ്ങൾക്കു മുൻപാണ് ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപെട്ട മായാ എന്ന വിളിപ്പേരുള്ള ലില്ലി സേനയുടെ ഭാഗമാകുന്നത്‌ .തൃശൂരിലെ പോലീസ് അക്കാദമിയിലെ പരിശീലനത്തിനിടെ പരിശീലകനായ പ്രഭാതാണ് കുഞ്ഞുമായയുടെ പ്രേത്യേക കഴിവുകൾ തിരിച്ചറിഞ്ഞത്.

രാജമല ദുരന്തത്തിലെ ഏറ്റവും ദുഷ്കരമായ പ്രവർത്തി മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തലായിരുന്നു.കുഞ്ഞുമായയുടെ കഴിവുകൾ ശ്രദ്ധയിൽപെട്ട പോലീസ് ഉദ്യോഗസ്ഥർ പരിശീലനം സിദ്ധിച്ച ഡോണയോടൊപ്പം കുഞ്ഞുമായയെയും രാജമലയിൽ എത്തിച്ചു , എത്തിയ ഉടനെ തന്നെ ഇന്നലെ ദുരന്തനിവാരണ സേന പരിശോധന നടത്തിയ സ്ഥലത്തു തന്നെ മൃതദേഹങ്ങളുടെ സാന്നിധ്യം മായാ തിരിച്ചറിഞ്ഞു . അവിടെ ഉണ്ടായിരുന്ന പാറകഷ്ണങ്ങൾ ചെറുസ്‌ഫോടനത്തിലൂടെ തകർത്തപ്പോൾ മായയുടെ കണ്ടെത്തൽ സേന അംഗങ്ങൾക്ക് കരുത്തായി മാറി .മായക്കൊപ്പം മൂന്നാറിലെത്തി ഡോണ എന്ന നായ് മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വിദഗ്ദ്ധ പരിശീലനം നേടിയതാണ്. അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ വര്‍ക്കിംഗ് ലാബ്രഡോർ വിഭാഗത്തില്‍ പെട്ട ഡോണയ്ക്ക് കഴിയും.

ജോർജ് മാനുവൽ കെ.എസ്. ആണ് ഹാന്റ്ലർ. നാളെയും ഇവയുടെ സേവനം മൂന്നാറിൽ ലഭ്യമാക്കും. കാടിനുളളിലെ തെരച്ചിലിനും വിധ്വംസക പ്രവര്‍ത്തകരെയും സ്ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനും ബാച്ചിലെ മറ്റ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കളവ്, കൊലപാതകം മുതലായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള വിദഗ്ദ്ധ പരിശീലനവും നല്‍കുന്നുണ്ട്. പഞ്ചാബ് പോലീസിന്റെ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവയെ വാങ്ങിയത്. രാജമലയിലെത്തിയ മായയും ഡോണയായും ശ്രദ്ധാ കേന്ദ്രമായതോടെ ഇത്തരത്തിൽ കൂടുതൽ നായകളെ ഉൾപ്പെടുത്തി പരിശീലനം നൽകി സേനയായുടെ ഭാഗമാക്കുമെന്നു ഡി ജി പി ലോക്നാഥ് ബെഹ്റ മീഡിയ മംഗളത്തോടു പറഞു .

Tags
Show More

Related Articles

Back to top button
Close