KERALANEWS

രാജസ്ഥാനില്‍ തണ്ടൊടിഞ്ഞ് താമര, കോണ്‍ഗ്രസിന് മേല്‍ക്കൈ

ജയ്പൂര്‍: രാജസ്ഥാനില്‍ നഗരപ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. 50 തദ്ദേശ സ്ഥാപനങ്ങളിലെ 1775 വാര്‍ഡുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 620 ഇടത്ത് കോണ്‍ഗ്രസിനാണ് ജയം. ബി.ജെ.പിക്ക് 548 വാര്‍ഡുകളില്‍ ജയിക്കാനേ കഴിഞ്ഞുള്ളൂ. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 595 വാര്‍ഡുകളില്‍ ജയം നേടി.ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ (ബി.എസ്.പി) ഏഴു സ്ഥാനാര്‍ഥികള്‍ വിജയം കണ്ടു. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ഓരോ സ്ഥാനാര്‍ഥിയും വിജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വക്താവ് അറിയിച്ചു.12 ജില്ലകളിലെ അര്‍ബന്‍ ലോക്കല്‍ ബോഡി ഇലക്ഷനില്‍ 14.32 ലക്ഷം പേര്‍ക്കാണ് സമ്മതിദാനാവകാശം ഉണ്ടായിരുന്നത്. 2622 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ച തെരഞ്ഞെടുപ്പില്‍ 7,249 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഈ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം തിങ്കളാഴ്ച ഇറങ്ങും. ഡിസംബര്‍ 20നാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close