രാജസ്ഥാനില്‍ തന്ത്രപരമായ നിലപാടുകളുമായി വിമത എംഎല്‍എമാര്‍; വിപ്പ് നല്കിയാല് സഭാസമ്മേളനത്തില്‍ പങ്കെടുക്കും

ജയ്പൂര്‍: രാജസ്ഥാനില്‍ തന്ത്ര പരമായി നിലപാട് മാറ്റി വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍. പാര്‍ട്ടി വിപ്പ് നല്കിയാല് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സച്ചില്‍ പൈലറ്റിനൊപ്പമുള്ള വിമത എം. എല്‍. എ ഗജേന്ദ്ര ശെഖാവത് പറഞ്ഞു. അതേ സമയം ജയ്പൂരിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ് എം. എല്‍. എ മാരെ ജയ്സാല്മീരിലേയ്ക്ക് മാറ്റിയത് മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. സച്ചിന് പൈലറ്റിനും വിമത എം. എല്‍. എ മാര്‍ക്കുമെതിരെ കോണ്‍ഗ്രസ് ചീഫ് വിപ്പും, സ്പീക്കറും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി നല്കി വേഗത്തില്‍ പരിഗണിക്കാന്‍ ശ്രമം. നിയമസഭ ചേരാന്‍ 14 ദിവസം മാത്രമുള്ളപ്പോള്‍ വലിയ രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്കാണ് രാജസ്ഥാന് സാക്ഷ്യം വഹിക്കുന്നത്. ഒപ്പമുള്ള ചിലര്‍ കൂറ്മാറുമോയെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എം. എല്‍. എ മാരുടെ താമസസ്ഥലം മാറ്റി.
ജയ്പൂരിലെ ഹോട്ടലില്‍ നിന്നും ജയ്സാല്‍മീരിലെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയത്, എം. എല്‍. എ മാരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനാണ് എന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശദീകരണം. നിയമസഭയില്‍ സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ചു സച്ചിന് പൈലറ്റ് വിഭാഗം കൂടിയാലോചനകള്‍ നടത്തുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കൂറ് മാറ്റമായി സ്പീക്കര്‍ കണക്കാക്കും. അതിനാല്‍ പാര്‍ട്ടി വിപ്പ് നല്കിയാല് അതനുസരിക്കുമെന്ന് സച്ചിന് പൈലറ്റിനൊപ്പമുള്ള വിമത എം. എല്‍. എ മാര്‍ വ്യക്തമാക്കി. എന്നാല്‍ നിയമസഭയിലെ നിലപാട് സച്ചിന് പൈലറ്റ് പറയുന്നത് പ്രകാരമാകും. അതേ സമയം സച്ചിന് പൈലറ്റിനും 18 വിമത എം. എല്‍. എ മാര്‍ക്കുമെതിരെ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന്റെ രാജസ്ഥാന് നിയമസഭ ചീഫ് വിപ്പ് മഹേഷ് ജോഷിയും നിയമസഭ സ്പീക്കര്‍ സിപി ജോഷിയും നല്കിയ ഹര്‍ജി വേഗത്തില്‍ പരിഗണിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. വിമതര്‍ക്ക് എതിരെ നടപടി പാടില്ലെന്ന രാജസ്ഥാന് ഹൈകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഇരുവരും ഹര്‍ജി നല്‍കിയത്.