INDIANEWS

രാജസ്ഥാനില്‍ വീണ്ടും ശിശുമരണം, രണ്ടു ദിവസത്തിനിടെ മരിച്ചത്‌ ഒന്‍പത്‌ നവജാത ശിശുക്കള്‍

ജയ്പുര്‍:രാജസ്ഥാനില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒന്‍പത്‌ നവജാത ശിശുക്കള്‍ മരിച്ചു. കോട്ടയിലെ ജെ കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ശിശുമരണം. ബുധനാഴ്ച രാത്രിയില്‍ അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇവര്‍ക്കെല്ലാം 1-4 ദിവസം മാത്രം പ്രായമുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. പെട്ടെന്നുണ്ടായ അണുബാധയാകാം മരണ കാരണമെന്നാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close