
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സച്ചിന് പൈലറ്റ് ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെയും നിയമിച്ചതിന് പിന്നാലെ, ചുമതലയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ ഒഴിവാക്കി. പകരം, ഡല്‍ഹി പിസിസി മുന്‍ അധ്യക്ഷന്‍ അജയ് മാക്കനു ചുമതല നല്കി. അഹമ്മദ് പട്ടേലാണ് സമിതി അദ്ധ്യക്ഷന്‍. കെസി വേണുഗോപാല്‍, അജയ് മാക്കന് എന്നിവരാണ് മറ്റ് അംഗങ്ങള്‍. പട്ടേല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മുന്‍ രാഷ്ട്രീയ സെക്രട്ടറിയാണെങ്കിലും, കെസി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവാണ്. പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ പൈലറ്റിനെ പ്രേരിപ്പിക്കാന്‍ ഇരുവരും തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി കഠിനമായി പരിശ്രമിച്ചതിനാല്‍ മാക്കനും പാര്‍ട്ടി മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാലയും ഒരു മാസത്തോളം രാജസ്ഥാനില്‍ എഐസിസി നിരീക്ഷകരായി തുടര്‍ന്നിരുന്നു. പൈലറ്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടന്ന സന്ധി ചര്‍ച്ചയുടെ യുക്തിസഹമായ അടുത്ത ഘട്ടമായാണ് പാണ്ഡെയെ നീക്കം ചെയ്യുന്നത്. കേന്ദ്ര നേതാക്കളുമായുള്ള ചര്‍ച്ചയില്‍, പാണ്ഡെയുടെ പ്രവര്‍ത്തനരീതിയില്‍ പൈലറ്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാണ്ഡെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അനുകൂലിക്കുകയും പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പൈലറ്റിനെ ഡല്‍ഹിയിലേക്ക് മാറ്റി, ഒരു സുപ്രധാന സംസ്ഥാനത്തിന്റെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കാനുള്ള പദ്ധതി ഉടന്‍ നടക്കില്ലെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാനിലെ പാര്‍ട്ടിയുടെ എല്ലാ വിഭാഗങ്ങളുമായും കമ്മിറ്റി ചര്‍ച്ച നടത്തിയ ശേഷമേ ഇതില്‍ തീരുമാനമുണ്ടാകൂ. അടുത്ത സെറ്റ് മാറ്റങ്ങള്‍ അതിന്റെ ഭാഗമാകും,” ഒരു മുതിര്‍ന്ന നേതാവ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പൈലറ്റിനെ ഉടന്‍ ഡല്‍ഹിയിലേക്ക് മാറ്റാമെന്ന് ഗെഹ്ലോട്ടുമായി അടുത്തവര്‍ അവകാശപ്പെട്ടു.