Breaking NewsKERALANEWS

രാജിവെച്ചെങ്കിലും രാജ്യസഭാ സീറ്റ് കേരള ജോസ് കെ മാണിക്ക് തന്നെ, ഇടതുമുന്നണിയില്‍ ധാരണ

കോട്ടയം:ജോസ് കെ. മാണി രാജിവെച്ച രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.

ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാല സീറ്റിന് പകരം രാജ്യസഭ സിപിഎമ്മിനെന്നായിരുന്നു. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചതോടെ രാജ്യസഭാ സീറ്റെന്ന നിലനിര്‍ത്തണമെന്ന അവകാശവാദം ജോസ് കെ മാണി സിപിഎം നേതൃത്വത്തോട് ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് സിപിഎം നേതൃത്വം ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയത്. അവര്‍ കൊണ്ടുവന്ന സീറ്റ് അവര്‍ക്ക് തന്നെ കൊടുക്കണമെന്നാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close