
ഇസ്ലാമിനെതിരെയുള്ള പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് താന്‍ ഫ്രാന്‍സ് ടീമില്‍ നിന്ന് രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബ രംഗത്ത്. ഇംഗ്ലീഷ് ടാബ്ലോയിഡായ ദ സണ്‍ ആണ് ആദ്യം രാജിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിന് മുകളില്‍ ഫേക്ക് ന്യൂസ് എന്ന് എഴുതിയാണ് ട്വിറ്ററിലൂടെ ഫ്രഞ്ച് താരം വാര്‍ത്ത നിഷേധിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിലെ താരമായിരുന്നു പോള്‍ പോഗ്ബ. താരത്തിന്റെ രാജിപ്രഖ്യാപനം വലിയ വാര്‍ത്തായിരുന്നു. ലോകത്തെമ്പാടും ഇസ്ലാം പ്രതിസന്ധി നേരിടുകയാണെന്നാണ് മക്രോണ്‍ പറഞ്ഞത്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ച അധ്യാപകനെ ആദരിക്കാനും ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.