INDIANEWSTrending

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുന്നതിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്റെ അമ്മ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുന്നതിന് എതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍. മകന്‍ ഉടന്‍ കുറ്റവിമുക്തനായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ 28 വര്‍ഷമായി കാത്തിരിക്കുന്നതെന്ന് അര്‍പുതമ്മാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. മോചനം സാദ്ധ്യമായില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ മാറിനിന്ന് എതിര്‍പ്പ് അറിയിക്കുമെന്നും രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കുമെന്നും പേരറിവാളന്റെ അമ്മ പറയുന്നു.

മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുകയാണ്. ഇതിനിടെയാണ് പേരറിവാളന്റെ അമ്മ വീണ്ടും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. പ്രതികളുടെ മോചനകാര്യത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസിലെ അന്താരാഷ്ട്ര ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്നാണ് സംസ്ഥാന ഗവര്‍ണറുടെ നിലപാട്.

തമിഴ്നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ രാജീവ് ഗാന്ധി വധക്കേസ് വീണ്ടും ചര്‍ച്ചയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അവ്യക്തമായ കുറ്റപത്രത്തിന്‍മേലാണ് പേരറിവാളനും നളിനിയുമടക്കം മൂന്ന് പതിറ്റാണ്ടോളം ജയിലില്‍ കിടന്നതെന്ന് ശിക്ഷ വിധിച്ച ജസ്റ്റിസ് കെ ടി തോമസ് നേരത്തെ സോണിയാഗാന്ധിയ്‌ക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close