INDIANEWS

രാജ്യം പറയുന്നു, ‘ബോയിക്കോട്ട് ചൈന’

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യാ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാരില്‍ ചൈനീസ് വിരുദ്ധ മനോഭാവം ശക്തിപ്പെടുന്നതായി സര്‍വേ. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചരണങ്ങളാണ് ദേശീയ തലത്തില്‍ നടന്നു വരുന്നത്.
ഇന്ത്യയിലെ 87% ആളുകളും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തയ്യാറാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ആത്മനിര്‍ഭര്‍ ക്യാംപെയിനിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ വിപണനം കൂട്ടാനും ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു.
പ്രാദേശിക തലത്തില്‍ 235 ജില്ലകളിലായി 32,000 ആളുകളിലാണ് പഠനം നടത്തിയത്. ഒരു വര്‍ഷത്തിനകം ചൈനീസ് നിര്‍മിത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ തയ്യാറാണെന്ന നിലപാടാണ് ഭൂരിപക്ഷവും പറഞ്ഞത്. ചൈനീസ് ഉടമസ്ഥതയിലുള്ള ഷാവോമി, ഒപ്പോ, വിവോ, വണ്‍ പ്ലസ്, ക്ലബ് ഫാക്ടറി, അലി എക്‌സ്പ്രസ്സ്, ടിക്‌ടോക്, വിചാറ്റ് തുടങ്ങിയവ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് 58% ആളുകളും അഭിപ്രായപ്പെട്ടത്. നിലവില്‍ വാങ്ങിച്ചവ ഉപയോഗിക്കാനും തുടര്‍ന്നു ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കാനാണ് തീരുമാനം എന്നാണ് 39% ആളുകളുടെ അഭിപ്രായം. ചുരുക്കത്തില്‍ 97% ആളുകളും ചൈനീസ് ഉടമസ്ഥതയിലുള്ള സാധാന സേവനങ്ങള്‍ ഉപേക്ഷിക്കാനും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനും തയ്യാറാണാണ്.
പല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനു മേല്‍ 200% ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. അതുപോലെ ചൈനീസ് ഉല്‍പ്പന്നങ്ങളിലും വര്‍ദ്ധിപ്പിച്ചാല്‍ ചൈനയുടെ ഇന്ത്യയിലുള്ള വിപണിയെ പ്രതികൂലമായി ബാധിച്ചേക്കാം. ചൈനീസ് നിര്‍മിത വസ്തുക്കളില്‍ ഇന്ത്യയുടെ ഗുണമേന്‍മ മാനകങ്ങളായ ബി ഐ എസ്, സി ആര്‍ എസ്, സി ഡി എസ് സി ഒ, എഫ് എസ് എസ് എ ഐ , എന്നിവ ഉണ്ടെന്നുറപ്പു വരുത്തണമെന്നും ആളുകള്‍ക്കഭിപ്രായമുണ്ട്.

Tags
Show More

Related Articles

Back to top button
Close