KERALANEWSTrending

രാജ്യത്തെ ഇന്ധന വില വീണ്ടും ഉയരുന്നു

കൊച്ചി: രാജ്യത്തെ ഇന്ധന വില വീണ്ടും ഉയരുന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനുള്ളില്‍ എട്ടു തവണയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനയുണ്ടായത്. പെട്രോളിന് ഒരു രൂപ 12 പൈസയും ഡീസലിന് ഒരു രൂപ 80 പൈസയുമാണ് വര്‍ദ്ധനയുണ്ടായത്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നതാണ് ഇന്ധന വിലക്കയറ്റത്തിനു കാരണം.

കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായതോടെയാണ് രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നത്. കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.38 രൂപയും ഡീസലിന് 76.18 രൂപയും വില നല്‍കണം. മറ്റു ജില്ലകളെ അപേക്ഷിച്ച് കൊച്ചിയിലാണ് ഇന്ധന വിലയില്‍ നേരിയ കുറവുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close