INDIANEWS

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി കൊവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി; കേന്ദ്ര കൊവിഡ് 19 വാക്‌സിനേഷന്‍ നയം പുതുക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി കൊവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി മോദി. വെള്ളിയാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. 18 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ ചെലവ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഏറ്റെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യത്തെ കൊവിഡ് 19 വാക്‌സിന്‍ വിതരണം താളം തെറ്റിക്കുന്നതാണ് കേന്ദ്ര നയമെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ കേന്ദ്രം വാക്‌സിന്‍ നയം തിരുത്തുകായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് 19 വാക്‌സിനേഷന്‍ നയം പുതുക്കിയ സാഹചര്യത്തില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനായി ജൂണ്‍ 21 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും മോദി അറിയിച്ചു. വിവാദമായ കേന്ദ്ര കൊവിഡ് 19 വാക്‌സിനേഷന്‍ നയം പുതുക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 45 വയസ്സിനു താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ചെലവ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്‍നിലപാട്.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ വഴി സൗജന്യമായി വിതരണം ചെയ്യുമെന്നും ബാക്കി സ്വകാര്യ ആശുപത്രികള്‍ വഴി വില്‍ക്കുമെന്നുമാണ് പുതിയ നയംരാജ്യത്ത് പുതിയ കൊവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതോടെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

എന്നാല്‍ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. രാജ്യത്ത് ഉടനീളം ഒരുലക്ഷത്തോളം കൊവിഡ് പോരാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. വൈറസ് നമുക്കൊപ്പമുണ്ടെന്നം ഇനിയും വൈറസിനു ജനിതക വ്യതിയാനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.


Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close