രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; 24 മണിക്കൂറിനിടെ 693 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 693 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4067 ആയി. മരണസംഖ്യ 109 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.
രാജ്യത്തെ കൊവിഡ് കേസുകളില്‍ 1445 എണ്ണവും തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 25000 പേര് നിരീക്ഷണത്തിലാണ്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സന്ദര്‍ശിച്ച ഹരിയാനയിലെ അഞ്ച് ഗ്രാമങ്ങള്‍ അടച്ചുപൂട്ടിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്തെ കൊവിഡ് ബാധിതരില്‍ 76 ശതമാനം പേരും പുരുഷന്മാരാണ്. ഇന്നലെ മാത്രം 30 പേര് കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ചവരില്‍ 63 ശതമാനം പേരും 60 വയസിസ് മുകളിലുള്ളവരാണ്. 30 ശതമാനം പേര് 40-60 വയസ് പ്രായപരിധിയിലുള്ളവരാണ്. വൈറസ് ബാധിച്ച് മരിച്ചവരില്‍ 40 വയസില്‍ താഴെ പ്രായമുള്ളവര്‍ ഏഴ് ശതമാനമാണ്.