KERALANEWSTrending

രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ അനുവദിക്കില്ല: വയനാട് സംരക്ഷണ സമിതി

കല്‍പ്പറ്റ : രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ സമരത്തിലേക്ക് തള്ളിവിട്ട് കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് മുമ്പില്‍ അടിയറവ് പറയുന്ന കര്‍ഷക വിരുദ്ധനയം അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ലെന്ന് വയനാട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ടൗണില്‍ നടത്തിയ പാതിരാ സംഗമം അഭിപ്രായപ്പെട്ടു. സമരം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കൊടും തണുപ്പ് വകവെക്കാതെ രാജ്യ തലസ്ഥാനത്ത് ഒരു മാസത്തിലേറെയായി കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പാസ്സാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമിതി ചെയര്‍മാന്‍ ഫാദര്‍ തോമസ് മണക്കുന്നേല്‍ അദ്ധ്യക്ഷനായി. മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ പോള്‍ മുണ്ടോളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
തുടര്‍ന്ന് സമരത്തിന് വിവിധ മത, സമുദായ, കര്‍ഷക, സാംസ്‌കാരിക, സംഘടനാ നേതാക്കളായ ഹാരിസ് ബാഖവി കമ്പളക്കാട് (സമസ്ത), ഫാ. പി. സി. പൗലോസ് പുത്തന്‍പുരയ്ക്കല്‍ (യാക്കോബായ), ഫാ. വര്‍ഗീസ് മണ്‍റോത് ( ഓര്‍ത്തഡോക്‌സ്), റോയി നമ്പുടാകം (കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), സുരേന്ദ്രന്‍ മാസ്റ്റര്‍ (ഹരിതസേന), ഗഫൂര്‍ വെണ്ണിയോട് (കാര്‍ഷിക പുരോഗമന സമിതി), ശ്രീമതി വിജി ജോര്‍ജ് (മാതൃവേദി), ചെറുശ്ശേരി മുഹമ്മദ് സഖാഫി (എസ്. വൈ. എസ്. ജില്ലാ പ്രസിഡന്റ്), കെ. കെ. ജേക്കബ് (കോഴിക്കോട് രൂപത), ജോസ് താഴത്തേല്‍ (ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം), വി. പി. തോമസ് (ബത്തേരി രൂപത), ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ (എക്യുമെനിക്കല്‍ ഫോറം), ഫാ. സോമി വടയാപറമ്പില്‍ (ഡിപ്പോള്‍ വികാരി), ഡോ. സാജു കൊല്ലപ്പള്ളി (കത്തോലിക്ക കോണ്‍ഗ്രസ്), റ്റിബിന്‍ പാറയ്ക്കല്‍ (കെ. സി. വൈ. എം.), എന്‍. ജെ. ചാക്കോ (എഫ് ആര്‍ എഫ്), ഫാ. തോമസ് ജോസഫ് തേരകം (ലീഗല്‍ കോഡിനേറ്റര്‍), സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ (ജനറല്‍ കണ്‍വീനര്‍, ജന സംരക്ഷണ സമിതി), ജോണി പാറ്റാനി (വൈ. എം. സി. എ), ഫാ. റെജി മുതുകത്താനി (നെടുമ്പാല), കെ. എസ്. മുഹമ്മദ് സഖാഫി (കേരളാ മുസ്ലിം ജമാഅത്ത്), രാജന്‍ തോമസ്, യു പി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, പി. സൈനുല്‍ ആബിദ് ദാരിമി, നസീര്‍ കോട്ടത്തറ, ഫാ. അജിന്‍ ചക്കാലക്കല്‍, സുധീഷ് മാനുവല്‍, മാത്യു തറയില്‍, ജില്‍സ് മേക്കല്‍ എന്നിവര്‍ ഐക്യദാര്‍ഢ്യപ്രസംഗം നടത്തി.
സമിതി ജനറല്‍ സെക്രട്ടറി സാലു അബ്രഹാം മേച്ചേരി സ്വാഗതവും, സമതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ. ആന്റോ മമ്പള്ളി നന്ദിയും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close