BIZINDIATrending

രാജ്യത്തെ ജിഡിപിയില്‍ 23.9 ശതമാനം ഇടിവെന്ന് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ കണക്കുകള്‍

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എംഒഎസ്പിഐ) തിങ്കളാഴ്ച പുറത്തിറക്കിയ താല്‍ക്കാലിക എസ്റ്റിമേറ്റ് കണക്കുകള്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളാണ് ഇതിന് കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 18 ശതമാനം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്.

ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കോവ്രാപ് റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ ജിഡിപി ആദ്യ പാദത്തില്‍ 16.5 ശതമാനം ചുരുങ്ങും എന്നും പറഞ്ഞിരുന്നു.ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശം തകര്‍ച്ചായാണ് ജൂണില്‍ അവസാനിച്ച പാദത്തിലേതെന്ന് ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രധാനമായും കോവിഡ് 19 വ്യാപിച്ചതിനെത്തുടര്‍ന്ന് മിക്ക ഉല്‍പാദന, സേവന മേഖലകളും പൂര്‍ണമായും പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. രാജ്യത്ത് വൈറസ് പടരുന്നത് തടയാന്‍ രാജ്യം ശ്രമിച്ചതിനാല്‍ അവശ്യ സേവനങ്ങളായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാത്രമേ ഈ കാലയളവില്‍ അനുവദിച്ചിരുന്നുള്ളൂ. ഇത് സാമ്പത്തിക നിലയെ ബാധിച്ചു.

Tags
Show More

Related Articles

Back to top button
Close