INDIANEWS

രാജ്യത്തെ മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളെയും അനിശ്ചിതമായ ഭാവി സന്ദര്‍ഭങ്ങളെയും മറികടക്കേണ്ടത് ആവശ്യമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു

ഹൈദ്രാബാദ് :അപകടകരമായ സാങ്കേതികവിദ്യകയുടെ വരവിനെ തുടര്‍ന്ന് സത്യസന്ധമായ വാര്‍ത്തകളും മാധ്യമപ്രവര്‍ത്തനവും നേരിടുന്ന വെല്ലുവിളികളില്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ശ്രീ എം വെങ്കയ്യനായിഡു ആശങ്ക രേഖപ്പെടുത്തി.’മാധ്യമപ്രവര്‍ത്തനം: ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തില്‍ എം. വി. കാമത് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പ്രഭാഷണ പരിപാടിയില്‍ ഹൈദരാബാദില്‍ നിന്നും വിര്‍ച്ച്വല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ശാക്തീകരിക്കുന്നതിനായുള്ള ഫലപ്രദമായ സംവിധാനം എന്ന നിലയില്‍ വിശ്വാസയോഗ്യമായ മാധ്യമ പ്രവര്‍ത്തനത്തിനായി നടപടികള്‍ സ്വീകരിക്കണമെന്നും ശരിയായ പൊതു ധാരണകളും വീക്ഷണങ്ങളും രൂപപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള കഴിവിനെ പറ്റി സംസാരിക്കവേ ഇത്തരം നടപടികളുടെ ഭാഗമാകാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്റര്‍നെറ്റിന്റെ വരവോടെയും സമൂഹമാധ്യമങ്ങള്‍ പ്രചാരം നേടിയ സാഹചര്യത്തിലും വ്യാജവാര്‍ത്തകളും അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് ഉള്ള മാധ്യമപ്രവര്‍ത്തനവും സൃഷ്ടിക്കുന്ന ”നൈമിഷിക” മാധ്യമപ്രവര്‍ത്തനത്തിന്റെ വെല്ലുവിളികളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.വ്യത്യസ്ത കാരണങ്ങള്‍ മൂലവും, സങ്കീര്‍ണമായ മാറ്റങ്ങള്‍ സൃഷ്ടിച്ച അനിശ്ചിതമായ ഭാവി മൂലവും മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ പറ്റി സംസാരിക്കവേ, ഒരു തെറ്റുതിരുത്തല്‍ സംവിധാനത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ശോഭനമായ ഒരു ഭാവിക്ക് ഇത് കൂടിയേ തീരൂ എന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close