ലഖ്‌നൗ: ഇന്ത്യയുടെ സിനിമാ തലസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശ്. അതിന്റെ തുടക്കമെന്ന നിലയില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിലിം സിറ്റി പദ്ധതി പ്രഖ്യാപിച്ചത്. യമുന എക്‌സ്പ്രസ് ഹൈവേ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. 1000 ഏക്കര്‍ സ്ഥലത്ത് വരുന്ന ഈ പദ്ധതി മുംബൈ സിനിമാ ലോകത്തിന് തിരിച്ചടിയാകുന്ന തരത്തിലാണ് വരുന്നത്. ഇതിനോടനുബന്ധിച്ച് ഈ ഫിലിം സിറ്റിയിലും സംസ്ഥാനത്തുമായി സിനിമയെടുക്കാന്‍ പ്രമുഖരെ ക്ഷണിച്ചുകൊണ്ട് ഒരു മീറ്റിംങും യോഗി ആദിത്യനാഥ് നടത്തിയിരുന്നു. അനുപം ഖേര്‍ , ഉദിത് നാരായണന്‍, സതീഷ് കൗശിക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു.
പദ്ധതി വരുന്നതിലൂടെ സംസ്ഥാനത്തുള്ളവര്‍ക്ക് തൊഴിലവസരം കൂടുമെന്നാണ് വിശ്വാസം. ഇതിനു മുമ്പ് രണ്ടുതവണ ഈ പദ്ധതിക്കുള്ള നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നെങ്കിലും നടന്നിരുന്നില്ല. മാത്രമല്ല സിനിമ ചെയ്യാന്‍ യുപിയില്‍ എത്തുന്നവര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. 50 % ശതമാനം ഷൂട്ടിംഗ് സംസ്ഥാനത്തിനുള്ളില്‍ നടത്തിയാന്‍ ഒരു കോടിയും മൂന്നില്‍ രണ്ട് ശതമാനമാണെങ്കില്‍ രണ്ടു കോടിയും സബ്‌സിഡിയും നല്‍കുമെന്ന വാഗ്ദാനം നല്‍കുന്നുണ്ട്. സിനിമയിലെ അഞ്ച് പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നത് യുപിയിലുള്ളവരാണെങ്കില്‍ 25 ലക്ഷം അധിക സബ്‌സിഡിയായും എല്ലാവരും ഇവിടുത്തുകാരാണെങ്കില്‍ 50 ലക്ഷം സബ്‌സിഡിയായും നല്‍കുമെന്നും സര്‍ക്കാര്‍ പറയുന്നു.
രാജ്യത്തെ സിനിമാ തലസ്ഥാനം യുപിയിലേക്ക് മാറുമോ

Leave a comment
Leave a comment