Breaking NewsINDIA

രാജ്യത്ത് അണ്‍ലോക്ക് 3 നിലവില്‍; രാത്രി കര്‍ഫ്യൂ ഉണ്ടാകില്ല

ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 3 നിലവില്‍ വന്നു. രാത്രി കര്‍ഫ്യൂ ഇന്നുമുതല്‍ ഉണ്ടാകില്ല, 31 വരെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും, മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല, സ്‌കൂളുകളും കോളേജുകളും 31 വരെ അടഞ്ഞുകിടക്കും, തിയേറ്ററുകളും പാര്‍ക്കുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല, രഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കും നിയന്ത്രണം തുടരും, രാജ്യാന്തര വിമാനസര്‍വീസുകളുടെ വിലക്ക് തുടരും, വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകള്‍ തുടരും, ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതല്‍ തുറക്കാം. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം.

Show More

Related Articles

Back to top button
Close