INDIANEWSTrending

രാജ്യത്ത് അതിതീവ്ര കോവിഡ് വൈറസ് വ്യാപിച്ചവരുടെ എണ്ണം 75 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: മുംബൈയില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്ത് അതിതീവ്ര കോവിഡ് വൈറസ് വ്യാപിച്ചവരുടെ എണ്ണം 75 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം .അതിവേഗ വൈറസ് കണ്ടെത്തയതിനു ശേഷം ബ്രിട്ടനില്‍നിന്നു ഇന്ത്യയിലേക്കു വന്ന 4858 പേരില്‍ 1211 പേര്‍ 28 ദിവസം പൂര്‍ത്തിയാക്കി.75 പോസിറ്റിവ് കേസുകള്‍ കണ്ടെത്തിയതില്‍ 33 ഉം മുംബൈയില്‍ നടത്തിയ പരിശോധനയിലാണ്.

രാജ്യത്ത് ഇന്നലെ 18,139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,04,13,417 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്നലെ മാത്രം 234 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 1,50,570 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ, 20,539 പേര്‍ രോഗമുക്തി നേടി. രോഗമുക്തര്‍ 1,00,37,398 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close