KERALANEWSTrending

രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം, 2020 ജനുവരി 30 ന് കേരളത്തില്‍ ഒരു കോവിഡ് രോഗി, ഒരു വര്‍ഷം കഴിയുമ്പോള്‍ ഒന്‍പത് ലക്ഷം കടന്നു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നത്തേക്ക് ഒരു വര്‍ഷം തികയുന്നു. വുഹാനില്‍ തുടങ്ങി ലോകമാകെ പടര്‍ന്ന് കൊണ്ടിരുന്ന കൊവിഡ് രാജ്യത്താദ്യമായി 2019 ജനുവരി 30 തിന് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് രോഗം ബാധിച്ചതിന്റെ ഞെട്ടലിലായിരുന്നു കേരളം. പിന്നാലെ വുഹാനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാര്‍ച്ചില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നെ മെല്ലെ മെല്ലെ കേരളം കൊവിഡ് പിടിയിലേക്ക് വീണു. രോഗബാധക്കൊപ്പം ആശങ്ക കൂട്ടി മരണങ്ങളും.

ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമൊരുക്കിയ സംസ്ഥാനം ഈ ഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ്. പരിശോധനകള്‍ കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇതുവരെ നടപ്പായിട്ടില്ല.ആദ്യഘട്ടത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടാന്‍ എല്ലാവരും വീട്ടിലേക്കൊതുങ്ങി. ലോക്ക് ഡൗണ്‍. ക്വാറൈന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍, മാസ്‌ക്, ശാരീരിക അകലം എല്ലാം മലയാളിയുടെ ജീവിത്തിന്റെ ഭാഗമായി. മെയ് മൂതല്‍ ഇളവുകള്‍ വന്നതോടെ വിദേശത്ത് നിന്നും ആളുകളെത്തിത്തുടങ്ങി. ഒപ്പം രോഗനിരക്കും കുതിച്ചു. അപ്പൊഴും കേരളത്തില്‍ സ്ഥിതി കൈവിട്ടുപോയില്ല.

കൊവിഡിനെ പിടിച്ചുനിര്‍ത്തിയ കേരള മാതൃകക്ക് ആഗോളതലത്തില്‍ തന്നെ പ്രശംസ ലഭിച്ചു.പക്ഷെ ഒക്ടോബര്‍ മുതല്‍ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തും രോഗവ്യാപനം വരുതിയിലേക്കായെങ്കിലും കേരളത്തില്‍ ആശങ്കയൊഴിയുന്നില്ല. നിലവില്‍ ഏറ്റവും അധികം രോഗികളും ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളും ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്കും. കേരളത്തിനിപ്പോള്‍ ആശ്വാസമായിട്ടുള്ളത് മരണ നിരക്ക് 0.4 ശതമാനത്തില്‍ നിര്‍ത്താനായത് മാത്രം എന്നാല്‍ മരണക്കണക്കില്‍ തന്നെ ആരോഗ്യരംഗത്തെ വിദഗ്ധര്‍ സര്‍ക്കാറിനെതിരെ സംശയങ്ങളുയര്‍ത്തുന്നുണ്ട്.

ലോക്ഡൗണിനുശേഷം പുറത്തു നിന്നെത്തുവരെ ഭയപ്പെട്ട നമുക്ക് തീരദേശത്തുള്‍പ്പെടെ സംഭവിച്ച രോഗവ്യാപനം മുന്‍കൂട്ടിക്കാണുന്നതില്‍ പിഴവുപറ്റി. ജൂലൈ 18ന് രാജ്യത്ത് തന്നെ ആദ്യമായി പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ആദ്യ അഞ്ഞൂറിലെത്താന്‍ മൂന്നു മാസമെടുത്തെങ്കില്‍ പിന്നീടുളള ഒന്‍പത് മാസംകൊണ്ട് ഒന്‍പത് ലക്ഷം കടന്ന് കോവിഡ് ബാധിതര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close