KERALANEWSTop News

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന; ആറ് മാസത്തിനിടെ പെട്രോൾ വില കൂടുന്നത് 59 തവണ

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വീതമാണ് വർധിപ്പിച്ചത്. ഇതോടെ എറണാകുളത്ത് പെട്രോളിന് നൂറു രൂപ കടന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലാണ് പെട്രോൾ വില നൂറു കടന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇതും കൂടി കൂട്ടി 59മത്തെ തവണയാണ് ഇന്ധന വില കൂട്ടിയത്. നേര്യമംഗലത്ത് 100 രൂപ 11 പൈസയും കുട്ടമ്പുഴയിൽ 100 രൂപ 5 പൈസയുമാണ് ഒരു ലീറ്റർ പെട്രോളിന് വില.

കൊച്ചി ന​ഗരത്തിൽ പെട്രോൾ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമായാണ് വർധിച്ചത്. കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസൽ 94.95 രൂപയുമായി ഉയർന്നു.ജൂൺ മാസത്തിൽ മാത്രം 17 തവണയാണ് ഇന്ധന വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close