രാജ്യത്ത് ഉയര്‍ന്ന കോവിഡ് നിരക്കുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളം

കൊച്ചി: രാജ്യത്ത് കോവിഡ് അധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം ആദ്യമൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു . സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി മനസ്സിലാക്കാന്‍ വര്‍ദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണത്തില്‍ നിന്ന് കഴിയും. ഡല്‍ഹിയിലും കണക്കുകള്‍ ഉയരുകയാണ്, തൊട്ടുപിന്നാലെയാണ് കേരളം. ഇതിനു വിപരീതമായി, അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടും കര്‍ണാടകയും. ഇവിടെ ജനസംഖ്യ കൂടുതലുണ്ടായിരുന്നിട്ടും താരതമ്യേന കേസുകളുടെ ശരാശരി വളരെക്കുറവാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞത്.
രോഗം ബാധിച്ചവരെ തിരിച്ചറിയാനും അവരെ ക്വാറന്റൈനില്‍ ആക്കാനും വ്യാപകമായ പരിശോധന ആവശ്യമാണ്. ഇപ്പോള്‍ കണ്ടുവരുന്ന മറ്റൊരു ആശങ്ക, റിവേഴ്സ് ക്വാറന്റൈന് വിധേയരായവരില്‍ കൂടുതല്‍ കേസുകള്‍ കാണപ്പെടുന്നു എന്നതാണ്. ഇത് തുടരുകയാണെങ്കില്‍, മരണനിരക്ക് ഉയരാനും സാധ്യതയുണ്ടെന്ന് ”കേരളത്തിലെ ഐഎംഎ സെക്രട്ടറി ഡോ. ഗോപികുമാര്‍ പി പറഞ്ഞു. കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നിട്ടും കേരളത്തിലെ മരണനിരക്ക് 0.4% ആണ്.