
മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനമായി കേരളം. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 8,000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. രാജ്യത്ത് 54,366 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 6,95,509 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20,303 പേര്‍ക്കാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സജീവരോഗികളുടെ എണ്ണം ആറു ലക്ഷത്തില്‍ എത്തിയിരിക്കുന്നത്. നിലവില്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആശങ്ക തുടരുന്നതിനിടെ കേരളത്തില്‍ കഴിഞ്ഞ ദിവസം 8,511പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.ഇന്നലെ മാത്രം സംസ്ഥാനത്ത് 26 പേര് കൊവിഡ് മൂലം മരണമടഞ്ഞു.6,118 പേര്‍ക്ക് കൊവിഡ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 95,657 ആയി ഉയര്‍ന്നു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,80,793 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകള്‍ പരിശോധിച്ചു.