Covid UpdatesKERALANEWSTrending

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 41,280 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി. 354 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,62,468 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,21,49,335 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,14,34,301 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,52,566 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 6,30,54,353 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. മഹാരാഷ്ട്രയില്‍ ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്നാട്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close