രാജ്യത്ത് കൊവിഡ് ബാധിതര്‍ 19 ലക്ഷം കടന്നു; മരണസംഖ്യ 40,000ലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. ചൊവ്വാഴ്ച 52,509 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് അരലക്ഷത്തിനു മുകളില്‍ രോഗികള്‍ എത്തുന്നത്. 857 പേര് മരണമടഞ്ഞു. രോഗമുക്തി നിരക്ക് 66.31 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ആകെ രോഗികള്‍ 19,08,255 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആകെ മരണം 39,795ല്‍ എത്തി. 5,86,244 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 12,82,216 പേര് രോഗമുക്തരായി. അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 1.87 കോടി കവിഞ്ഞു. 18,704,378 പേരിലേക്ക് വൈറസ് ബാധയെത്തി. 704,365 പേര് മരണമടഞ്ഞു. 11,917,802 പേര് രോഗമുക്തരായപ്പോള്‍, 6,082,211 പേര് ചികിത്സയില്‍ തുടരുകയാണ്.
അമേരിക്കയില്‍ രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണസംഖ്യ 1.60 ലക്ഷം കടന്നു. ബ്രസീലില്‍ 28 ലക്ഷം പേര് രോഗികളായി. 96,000 പേര് മരണമടഞ്ഞു. റഷ്യയില്‍ 861,423 പേര് രോഗികളായി. 14,351 പേര് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ 521,318 പേര് രോഗികളായപ്പോള്‍8,884 പേര് മരണമടഞ്ഞു. മെക്സിക്കോയില്‍ 449,961 പേര് രോഗികളായി. 48,869 പേര് മരണമടഞ്ഞു.