രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 37,000 കടന്നു; ഒരു ദിവസത്തിനുള്ളില്‍ മരിച്ചത് 71 പേര്

ന്യുഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. ഇതുവരെയുള്ള ഏറ്റവും കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ച ദിവസമാണിത്. 2,293 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 37,336 ആയി. 71 പേരാണ് ഈ ദമണിക്കൂറുകളില് മരണമടഞ്ഞത്. മരണസംഖ്യ 1,218 ആയി.
9950 പേര് സുഖം പ്രാപിച്ചപ്പോള്‍ 26,167 പേര് ചികിത്സയില്‍ തടുരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ 1008 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ മാത്രം രോഗികളുടെ എണ്ണം 11,500 കടന്നു. 485 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരണമടഞ്ഞത്. ലോകത്താകെ 34 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2.3 ലക്ഷമായി മരണസംഖ്യ. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അഞ്ചു മാസത്തിനുള്ളില്‍ 200ല്‍ ഏറെ രാജ്യങ്ങളിലേക്കാണ് വ്യാപിച്ചത്. കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ഡൗണ്‍ മേയ് നാലു മുതല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മേയ് 17 വരെയാണ് ലോക്ഡൗണ്‍ നീ്ട്ടിയിരിക്കുന്നത്.