രാജ്യത്ത് കൊവിഡ് രോഗികള്‍ 14 ലക്ഷം പിന്നിട്ടു; മരണസംഖ്യ 32,771

ന്യുഡല്‍ഹി: രാജ്യത്ത് ഞായറാഴ്ചയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അരലക്ഷത്തോളം വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,931 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 708 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 14,35,453 ആയി. 32,771 പേര് മരണമടഞ്ഞു.
9,17,568 പേര് രോഗമുക്തരായപ്പോള്‍, 4,85,114 പേര് ചികിത്സയില്‍ തുടരുകയാണ്. 63.92% ആണ് രോഗമുക്തി നിരക്ക്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 1,68,06,803 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 5,15,472 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതര്‍ 16,418,867 ആയി. 652,256 പേര് മരണമടഞ്ഞു. അമേരിക്കയില്‍ 4,371,839 രോഗികളും 149,849 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 450 ഓളം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രസീലില്‍ 2,419,901 പേര് രോഗികളായപ്പോള്‍ 87,052 പേര് മരിച്ചു. 500 ഓ്ളം പുതിയ മരണങ്ങള്.
രോഗികളുടെ എണ്ണത്തില്‍ നാലാമതുള്ള റഷ്യയില്‍ 812,485 രോഗബാധിതരും 13,269 മരണങ്ങളും സംഭവിച്ചു. ദക്ഷിണാഫ്രിക്കയില്‍ 445,433 പേര് രോഗികളായി. 6,769 പേര് മരിച്ചു. 390,516 രോഗികള്‍ മെക്സിക്കോയിലുണ്ട്. 43,680 പേര് മരണമടഞ്ഞു. 1000ല്‍ ഏറെ മരണങ്ങള്.