INDIA

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇപ്പോള്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ 32 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 67,150 പേര്‍ കൂടി രോഗബാധിതരായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 32, 34, 474 ആയി ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 1059 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 59,449 ആയി . നിലവില്‍ ചികിത്സയില്‍ ഉള്ളത് 7, 07267 പേരാണ്. അതേസമയം തെലങ്കാനയില്‍ ആദ്യമായി പ്രതിദിന രോഗബാധ മൂവായിരം കടന്നിട്ടുണ്ട്. 3018 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 111688 ആയി. 10 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 780 ആയി. ദില്ലിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നതതല യോഗം ചേര്‍ന്നു.

Show More

Related Articles

Back to top button
Close