Breaking NewsINDIATrending

രാജ്യത്ത് കോവിഡ് കേസുകള്‍ 23 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: ഇന്നലത്തെ നേരിയ ആശ്വാസത്തിന് ശേഷം ഇന്ന് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചു. 24 മണിക്കൂറിനിടെ 60,000ല്‍പ്പരം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 60,963 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് 834 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. 23,29,639 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 6,43,948 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
16,39,600 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണം 46000 കടന്നു. ഇതുവരെ 46091 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നുമഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും പതിനായിരം കടന്നു. 11,088 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 256 പേരാണ് ഇന്നലെ മാത്രം മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,35,601 ആയി. 1,48,553 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 10,014 പേരാണ് പുതുതായി രോഗ മുക്തി നേടിയത്. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 3,68,435 ആയി.

Tags
Show More

Related Articles

Back to top button
Close