Breaking NewsCovid UpdatesINDIA

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. 24 മണിക്കൂറിനിടെ 535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,500-ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ ഇന്നലെ 52 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തബ്‍ലീഗി സമ്മേളനത്തിൽ പങ്കെടുത്തവരിൽ രോഗം സ്ഥിരീകരിച്ചത് 17 സംസ്ഥാനങ്ങളിൽ നിന്നായി 1023 പേര്‍ക്കാണ്.

വിവിധ സംസ്ഥാനങ്ങളിലായി 22,000 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. തമിഴ്‍നാട്ടിൽ വില്ലുപുരം സ്വദേശിയായ 51കാരനും തേനി സ്വദേശിയായ 53കാരിയുമാണ് മരിച്ചത്. ഇതുവരെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരിച്ചത്. വില്ലുപുരത്ത് മരിച്ചയാൾ നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തേനിയിൽ മരിച്ചവരുടെ ഭർത്താവും മകനും ഡൽഹിയിൽ നിന്ന് തിരികെയെത്തിയവരാണ്. ഇവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 485 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 422 പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്.

ആന്ധ്ര പ്രദേശിൽ ഇന്നലെ 29 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തെലങ്കാനയിൽ ഇന്നലെ 43 പേർക്ക് കൂടി രോഗം കണ്ടെത്തി. പുതുച്ചേരിയിൽ ഇതുവരെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നിച്ച് നീങ്ങാൻ ഇരു നേതാക്കളും ആഹ്വാനം ചെയ്തു. 

Tags
Show More

Related Articles

Back to top button
Close