രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 ലേക്ക് ; 24 മണിക്കൂറിനിടയില്‍ 2958 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 ലേക്ക്. ഇതുവരെ രോഗം ബാധിച്ചത് 49,391 പേര്‍ക്കാണ്. 1,694 പേര്‍ക്ക് ജീവന് നഷ്ടമായി. 24 മണിക്കൂറിനിടയില്‍ 2958 പുതിയ കേസുകള്‍ ഉണ്ടായപ്പോള്‍ ഇന്നലെ ഒറ്റദിവസം ഉണ്ടായത് 126 മരണങ്ങളായിരുന്നു. നിലവില്‍ 33,514 പേരാണ് ചികിത്സാര്‍ത്ഥം വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിലായി കഴിയുന്നത്. 14,182 പേരോളം രോഗം ഭേദമായി ആശുപത്രി വിട്ടു.
രോഗികളുടെ കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ മഹാരാഷ്ട്ര തന്നെയാണ്. 15,525 ആണ് മഹാരാഷ്ട്രയില്‍ രോഗികളടെ എണ്ണം. 841 പുതിയ രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രം ഉണ്ടായത്. കോവിഡ് സാരമായി ബാധിച്ചിരിക്കുന്ന മുംബൈ നഗരത്തില്‍ 635 പുതിയ രോഗികളാണ് ഉണ്ടായത്. ഇതോടെ നഗരത്തിലെ മൊത്തം രോഗികളുടെ എണ്ണം 9,795 ആയി. 26 പേര് കൂടി ഇവിടെ മരണത്തിന് കീഴടങ്ങിയതോടെ മരിച്ചവരുടെ എണ്ണം 387 ആയി. രോഗികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ രോഗികളുടെ എണ്ണം 6245 ആയി. അതേസമയം ഇവിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 441 പുതിയ കേസുകള്‍ ഉണ്ടായി. അതേസമയം പുതിയ രോഗികളുടെ എണ്ണം കൂടുന്ന തമിഴ്നാട്ടില്‍ 5,104 രോഗികളായി.
പുതിയ രോഗികളുടെ എണ്ണം കുറയുന്ന പ്രവണത ഡല്‍ഹിയിലും പഞ്ചാബിലും കുറയുകയാണ്. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് നിന്നിരുന്ന ഡല്‍ഹിയില്‍ പുതിയതായി 206 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഡല്‍ഹിയില്‍ മൊത്തം രോഗികളുടെ എണ്ണം 5,104 ആണ്. പഞ്ചാബില്‍ പുതിയ 217 രോഗികളാണ് ഉണ്ടായിരിക്കുന്നത്. 1,451 ആണ് പഞ്ചാബില്‍ രോഗികള്‍. കോവിഡ് പശ്ചാത്തലത്തില്‍ തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ മെയ് 29 വരെ നീട്ടി. വൈകിട്ട് 7 മണിക്ക് ശേഷം കര്‍ശന നിരോധനാജ്ഞയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.