INDIATrending

രാജ്യത്ത് കോവിഡ് ബാധിതര്‍ 50 ലക്ഷത്തിലേക്ക്; മരണം 80,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി. ഒരു ലക്ഷത്തിനടുത്താണ് പ്രതിദിനം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. 24 മണിക്കൂറിനിടെ 1054 പേര്‍ രോഗം ബാധിച്ച് മരിക്കുകയുമുണ്ടായി. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 80,766 ആയി. 9.90 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 38.59 ലക്ഷം പേര്‍ രോഗമുക്തരായി.

ഓണത്തിന് ശേഷം അഞ്ചു ജില്ലകളിലെ രോഗവ്യാപന നിരക്ക് വര്‍ദ്ധിച്ചതായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഓണത്തിന് മുന്‍പുള്ളതിനേക്കാള്‍ വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പ് പ്രതിവാര അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് ജനങ്ങള്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.മൂന്ന് ജില്ലകളില്‍ രോഗികള്‍ ഇരട്ടിക്കുന്നതിലെ ഇടവേള കുറയുകയും ചെയ്തു. ഇതില്‍ രോഗവ്യാപനം രൂക്ഷം കാസര്‍ഗോഡാണ്. 14.3 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി.

അതായത് 100ല്‍ 14പേര്‍ രോഗികളാകുന്ന സ്ഥിതി. തിരുവനന്തപുരം 13.6,കണ്ണൂര്‍ 12.6,കൊല്ലം 8,കോട്ടയം 7.8. ആലപ്പുഴയില്‍ നടത്തുന്ന പരിശോധനാരീതി മികച്ചതാണെന്നും രോഗവ്യാപനം കുറയ്ക്കാനും പരിശോധന വര്‍ദ്ധിപ്പിക്കാനും ഇത് സഹായകരമായെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.ഓണത്തിന് ശേഷം കൊല്ലം, ഇടുക്കി ജില്ലകളിലെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കുറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. ഓണത്തോടനുബന്ധിച്ച് ആളുകള്‍ കൂടുതല്‍ അടുത്തിടപഴകാനും അതിലൂടെ രോഗവ്യാപനം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close