Breaking NewsCovid UpdatesINDIA
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67,000 പിന്നിട്ടു: 24 മണിക്കൂറിനിടെ 4,213 രോഗബാധിതര്‍, 97 മരണം, ആകെ മരണം 2,206 ആയി

ന്യൂഡല്‍ഹി: രാജ്യം ഇക്കഴിഞ്ഞ ദിവസം പിന്നിട്ടത് ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചുകൊണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,213 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67,152 ആയി. പുതിയതായി 97 മരണം കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് മരണം 2,206 ആയി. രാജ്യത്ത് 44,029 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ 20,916 പേരാണ് രോഗമുക്തായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ ഭൂരിഭാഗവും മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് 72% മരണവും ഈ സംസ്ഥാനങ്ങളിലാണ്.